Tuesday, August 29, 2006

ഹൈദരാബാദ് മീറ്റ്

15 comments:

മുല്ലപ്പൂ said...

ഞാനിവിടെ ആദ്യം.
കലേ , കാലത്തെ പായസം കാണിച്ചു കൊതിപ്പില്ലുന്നോ ?

Sreejith K. said...

അപ്പൊ ഈ കലച്ചേച്ചി, പോളേട്ടന്റെ സഹധര്‍മ്മിണി ആണോ?

പായസം കാണിച്ച് കൊതിപ്പിച്ചത് ശരിയായില്ല. വിലാസം തന്നാല്‍ പാര്‍സല്‍ അയച്ച് തരുമോ?

Kala said...

മുല്ലേ... വല്ലപ്പോഴും വരിക... പായസക്കൊതിച്ചിയാണല്ലേ :-)

ഓ.. ഈ ശ്രീജിത്ത് മണ്ടനാണെന്നു പറയുന്നത് വെറുതയാ... കണ്ടുപിടിച്ചു കളഞ്ഞല്ലോ :-)

പായസം അയച്ചു തരില്ല.. ഇവിടെ വന്നാല്‍ പായസം വച്ചു തരാം :-)

ദേവന്‍ said...

അയ്യോ ഇതു ഹൈദരാബാദ്‌ "മീറ്റ്‌" ആയിരുന്നോ. ഫോട്ടോ കണ്ടിട്ട്‌ എന്തോ "സ്വീറ്റ്‌" ആയിരിക്കുമെന്നാ കരുതിയത്‌!

[ഹൈദരാബാദും, സ്വീറ്റും കൂടെ കണ്ടപ്പോള്‍ ലഡ്ഡൂക്കടക്കാരന്‍ ജി. പുള്ള റെഡ്ഡിയെ ഓര്‍ത്തു. മൂപ്പരുടെ കട വിക്കിയില്‍ ഉണ്ട്‌. http://en.wikipedia.org/wiki/G._Pulla_Reddy ]

myexperimentsandme said...

നല്ല ചൂട് ശര്‍ക്കരയട പ്രഥമന്‍ ഇലയിലൊഴിച്ചിട്ട് കൈകൊണ്ട് കോരി ഗുളും ഗുളും എന്ന് കുടിക്കുന്നതിന് ഞാന്‍ ഒന്നാം സ്ഥാനം കൊടുക്കുമെങ്കിലും സ്വാമിയാ പായസവും അടിപൊളി.

ഇന്ന് ഈ സ്വാമിയാ പോലത്തെ ഒരു സാധനമായിരുന്നു ഉച്ചയ്ക്ക് ചോറിന്റെ കൂടെ.

നന്ദി കലേ.

aneel kumar said...

ഒരു ജാപ്പനീസ് വാക്കു കൂടി പഠിച്ചു.
വാക്കുകാരനു നന്ദി.
സ്വാമിയ (ജാപ്പാനി) = സേമിയ (ഇന്ത്യന്‍)

myexperimentsandme said...

ഹെന്റെ അനില്‍‌ജീ, ചിരിച്ച് ചിരിച്ച് തിന്നുകൊണ്ടിരുന്ന പഴം വായില്‍‌നിന്നും മേലോട്ടടിച്ച് മൂക്കില്‍ കയറി.

സ്വാമിയാ :) :)

Kumar Neelakandan © (Kumar NM) said...

ഈ പാചകറാണീമാരും രാജാക്കന്മാരും കൂടി വിശന്നിരിക്കുന്ന എന്റെ വയറില്‍ തീകോരി ഇടും ഓരോന്ന് കാണിച്ച്.

ഇപ്പോള്‍ ആകെ കഴിച്ചത് ബ്രോഡ്‌വേയിലെ പഞ്ചാബി ദാബയില്‍ നിന്ന് ഇത്തിര്‍പ്പോരം ഉള്ള 4 ചപ്പാത്തിയും രണ്ട് ആലൂപ്പറോട്ടയും ദാല്‍ഫ്രൈയും ഒരു പാത്രം റൈത്തയും മാത്രമാണ്. എന്താണന്നറിയില്ല ഇപ്പോള്‍ വിശപ്പില്ല.
പിന്നെ ഈ പായസം കണ്ടപ്പോള്‍ ചെറിയ ഒരു പൂതി. അത്രെയുള്ളു..

Rasheed Chalil said...

എന്തിനാവെറുതെ മോഹിപ്പിക്കുന്നത്. പിന്നെ ചിത്രം അടിപൊളി.

പിന്നെ ഈ ജപ്പാനിലെ സ്വാമിയാ പായസം ശരിയല്ല.

ഓ.ടോ : കിട്ടാത്ത മുന്തിരി ശരിക്കും പുളിക്കുമോ

Kalesh Kumar said...

കൊതിപ്പിക്ക് കൊതിപ്പിക്ക് ..

പരസ്പരം said...

ഹായ്..സേമിയാപ്പായസം! പക്ഷേ കഴിക്കാന്‍ അങ്ങ് ഹൈദ്രാബാദ് വരെ വരണമല്ലോ.

Unknown said...

മീറ്റ് എന്ന് കേട്ട് ഓടിവന്നതാ. വല്ല ബീഫ് ഫ്രൈയുമാവുമെന്ന് കരുതി. പാല്‍പ്പായസം ഒട്ടും മുഷിയില്ല. :-)

Kala said...
This comment has been removed by a blog administrator.
Kala said...

പായസം കണ്ടു കൊതിച്ചവര്‍ക്കെല്ലാം നന്ദി.......

ബിന്ദു said...

എനിക്കൊരിത്തിരി എടുക്കാനുണ്ടാവുമോ? താമസിച്ചു പോയി.:)

Ratings