Thursday, November 15, 2007

ഈ സ്ഥലം ഏത്?





ക്ലൂ തരാം..തെക്കേ ഇന്‍‌ഡ്യയുടെ പത്താ‍യപ്പുര.

16 comments:

ശ്രീ said...

ഗ്രാമം എന്നൊക്കെ പറയുന്നത് ഇതാണ്‍.

:)

യാരിദ്‌|~|Yarid said...

പാലക്കാടു ആ‍ണൊ??

കുഞ്ഞന്‍ said...

ശ്ശൊ..ഇത് എന്റെ നാടാണല്ലൊ..!

തമ്പ്രാട്ടിയും നീലിയും,ശാരദയും അങ്ങിനെ എല്ലാവരും ഉണ്ടല്ലോ...പക്ഷെ ഇട്ടിക്കണ്ണന്‍ നായരെ കണ്ടില്ലല്ലൊ അതുമല്ലെങ്കില്‍ കുടയെങ്കിലും കണ്ടേനെ..!

മുക്കുവന്‍ said...

ഇല്ലാതായിക്കോണ്ടിരിക്കുന്ന അടുത്ത ഒരു പാടം. നടുവിലൊരു നിര തെങ്ങ് കന്‍ണ്ടില്ലേ, നാലു കൊല്ലം കഴിയുംബോള്‍ അതിലൂടെ ഒരു വഴിയും വരും :)

എനിക്ക് തോന്നുന്നത് ത്രിശൂരിനും അങ്കമാലിക്കുമിടക്കുള്ള ഏതേലും ഒരു ഗ്രാമമാണെന്നാണു

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

മൂന്നാമത്തെ പടമേ എനിക്ക് കാണാന്‍ പറ്റുന്നുള്ളൂ. അതിന്റെ ഏതാണ്ടൊരു ലക്ഷണം വെച്ച് പറഞ്ഞാല്‍ ആലപ്പുഴജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ആലാ പഞ്ചായത്തില്‍ ആറാം വാര്‍ഡിലെ(പെണ്ണുക്കര എന്ന സ്ഥലത്തെ) വിരിപ്പുനലമാണ്. പക്ഷേ ആ തെങ്ങുന്തോപ്പിന് നടുക്ക് ഒരു വീടുണ്ടായിരുന്നല്ലോ അതെവിടെ..?

വെള്ളെഴുത്ത് said...

ഇന്ത്യയുടെ പത്തായം എന്നു ക്ലൂ ഉള്ളതു കൊണ്ട് ഇത് അങ്കമാലിയുമല്ല പെണ്ണക്കരയുമല്ല...
പക്ഷേ എന്തൊരു തണുപ്പ്!

Murali K Menon said...

എല്ലാവരും നല്ലോണം കണ്ടല്ലോ അല്ലേ, അല്ല ഇനി പടം പിടിക്കാന്‍ ചെല്ലുമ്പോ കോണ്‍ക്രീറ്റ് കാട് കാണാന്‍ ഇടവരാതിരുന്നാല്‍ മതിയായിരുന്നു എന്റെ തേവരേ..
പാലക്കാട് മാത്രേ ഇങ്ങനെ കാണാന്‍ കിട്ടൂ. പിന്നെ വേണെങ്കില്‍ മാപ്രാണത്ത് കുട്ടാടന്‍ പാടത്ത് വരണം. ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട, അവടെ നിന്നോ അങ്ങോട്ട് കൊണ്ടരാം, പോട്ടം...

Sathees Makkoth | Asha Revamma said...

ഒരു ക്ലൂ തരുമോ?
ആന്ധ്രയോ,കേരളമോ എന്ന് പറഞ്ഞാല്‍ മതി:)

ദിലീപ് വിശ്വനാഥ് said...

ഫ്രെയിം ചെയ്തു വെച്ചോളു. ഭാവിയില്‍ കുട്ടികളെ കാണിക്കാം. അവര്‍ക്കിതൊന്നും നേരില്‍ കാണാന്‍ പറ്റിയെന്നു വരില്ല.

ഏ.ആര്‍. നജീം said...

സ്ഥലം ഏതുമാകട്ടെ,

മോണിട്ടറില്‍ നോക്കി കണ്ണു കഴച്ചവര്‍ ഒരു രണ്ടു മിനിറ്റ് ആദ്യത്തെ പടത്തിലേയ്ക്ക് നോക്കിയിരുന്നാല്‍ കണ്ണിന് നല്ല കുളിര്‍‌മ ലഭിക്കും കേട്ടോ

കണ്ണൂരാന്‍ - KANNURAN said...

ഇതെന്റെ നാടു തന്നെ...

Kala said...

ഹി ഹി ഹി എലാവര്‍ക്കും തെറ്റി.

മൂര്‍ത്തി said...

ഇത് വന്ത് നമ്മ തഞ്ചാവൂര്‍ താനേ? അന്ത പടത്തിനുടയ പേരേ തഞ്ചാവൂര്‍.ജെ.പി.ജി താനേ അയ്യാ....

എല്ലാരെയും ഏമാത്തീട്ടീങ്കളേ...:)

Rotem said...

Hello

My name is Rotem and I work at Outbrain. I noticed you installed the Outbrain Rater.
We now support the widget in different languages.
If you are interested in donating your translation - please contact us at support[at]outbrain[dot]com.
This way you can have the widget in your language :)
Thanks
Rotem

ഹേമാംബിക | Hemambika said...

ആ തെങ്ങുകളുടെ അടുത്ത് ഒരു ചെറിയ തോടുണ്ടോ ?ഉണ്ടെന്കില്‍ ആ തോട്ടിലൂടെ നടന്നാല്‍ എന്റെ വീടെത്താം. തോട്ടിലൂടെ വരുന്ന പേട്ടുതെങ്ങകള്‍ പെറുക്കി നീന്തല്‍ പഠിക്കാന്‍ നോക്കിയിട്ടുണ്ട് ..

Kala said...

മൂ‍ര്‍ത്തി ഉത്തരം പറഞ്ഞു.തഞ്ചാവൂര്‍.
ഒരു നാരങ്ങാ മുട്ടായി സമ്മാനം.

കുഞ്ഞാ ഇട്ടിക്കണ്ണന്‍ നായരില്ലായിരുന്നു പകരം, ഒരു പെരിയ കൌണ്ടര്‍ ആയിരുന്ന് വരമ്പ്ത്ത് ഉണ്ടായിരുന്നത്.

Ratings