Sunday, September 02, 2007

മൂന്നാര്‍: ഇരവികുളം പാര്‍ക്ക്





ഇരവികുളം നാ‍ഷണല്‍ പാര്‍ക്ക്:

വരയാടുകളെക്കുറിച്ച്: മലയാളം വിക്കിയില്‍

കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗില്‍ നിന്ന്: കുറിഞ്ഞി

7 comments:

വിഷ്ണു പ്രസാദ് said...

ചിത്രങ്ങള്‍ നന്നായി.എപ്പോഴും ടൂറാണെന്ന് തോന്നുന്നു... :)

Kala said...

:-)
ടൂറില്ലെങ്കിലെന്ത് ജീവിതം!

ദേവന്‍ said...

എന്റെ വരയാട് പോസ്റ്റ്

ഏ.ആര്‍. നജീം said...

അല്ല, അതു വരയാടാണോ..?
എന്തായാലും നമ്മുടെ സര്‍ക്കാരിന്റെ ജെ.സീ.ബി കണ്ടു പേടിച്ചതു പോലുണ്ടല്ലോ നില്പ്...
:)

സുല്‍ |Sul said...

നല്ലപടങ്ങള്‍. എപ്പോഴും ടൂറ് അല്ലെ ഇനിയും പടങ്ങള്‍ പ്രതീക്ഷിക്കാമല്ലോ :)

-സുല്‍

Kala said...

നജീമേ, ഈ ഫോട്ടോയെടുത്ത് കഴിഞ്ഞിട്ടായിരുന്നു ജെ.സിബി മൂന്നാറില്‍ എത്തിയതു തന്നെ...

ദേവാ.. ഈ വരയാടുകള്‍ എത്രകാലം ഉണ്ടാവും? സന്ദര്‍ശകര്‍ മിക്സ്ചറും മറ്റും ഇട്ടുകൊടുക്കുന്നകാഴ്ചകളും ഞങ്ങള്‍ക്കു കാണാനായി....
സുലേ... നഗരത്തിലെ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യുന്ന യാത്രകളാണ് ഇവയൊക്കെ.

ദേവന്‍ said...

കലേ,
ആകപ്പാടെ പത്തു മൂവായിരം വരയാടുകളേ ജീവിച്ചിരിപ്പുള്ളു. അതിന്റെ മൂന്നിലൊന്നോളം ഇരവികുളത്ത് ആണ്‌ വാസം. സെന്‍സസ് ഇവിടെ http://www.tahrfoundation.org/html/pop.htm
പുറത്തു നിന്നും വരുന്നവര്‍ നിയമങ്ങള്‍ പാലിച്ചു കടന്നു പോകുമ്പോള്‍

എക്കോ ടൂറിസം എന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത നാട്ടുകാര്‍ പോളിത്തീന്‍ ബാഗുകള്‍ ഭക്ഷണം കൊണ്ടുപോകാന്‍ ഒളിച്ചു കടത്തുകയും അവിടെ ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. പോരാത്തതിനു ആടുകളെ കയ്യടിച്ചും കൂക്കി വിളിച്ചും ഭക്ഷണം എറിഞ്ഞുകൊടുത്തും ശല്യം ചെയ്യുകയും ചെയ്യുന്നു. ഈ സ്ഥലം എത്ര സെന്‍സിറ്റീവ് ആണെന്ന് അറിയാവുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ പ്രധാന പ്രശ്നം മൂന്നാര്‍ പട്ടണം എന്ന ടൂറിസ്റ്റ് സ്പോട്ട് അടുത്തായതുകൊണ്ട് ശരിയായ എക്കോടൂറിസ്റ്റ് ഒന്നുമല്ലാ സകല കൂതറകളും ഇങ്ങോട്ട് കെട്ടിയെടുക്കുകയും ഒരു സൂവില്‍ വരുന്ന മനോഭാവത്തോടെ ഈ സ്ഥലം കാണുകയും ചെയ്യുന്നു എന്നതാണ്‌. കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടാല്‍ തന്നെ അത് മറ്റുള്ളവര്‍ക്ക് ഒരു പാഠം ആകുന്നില്ല, കാരണം പിന്നീടു വരുന്നവര്‍ അറിയുന്നുമില്ല, കേസുകള്‍ ശിക്ഷിക്കാന്‍ കാലതാമമ്വും.ൊരുപാടുപേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാലും, പക്ഷേ ആടുകള്‍ ഒരു വിവാദത്തിനില്ലാത്തതുകാരണവും കുറ്റവാളികള്‍ സിനിമാതാരങ്ങള്‍ അല്ലാത്തതുമൂലവും പത്രവും ടീവിയും അതൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല.

സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞ് പുല്‍‌മേടിനു തീ കൊടുത്ത ഹൂളിഗന്‍ ടൂറിസ്റ്റിനെ യൂണിഫോം ഊരിവച്ച് നാട്ടുകാരന്‍ എന്ന മട്ടില്‍ ചെന്ന് അടിച്ച് അണപ്പല്ലിളക്കിയ ജീവനക്കാരനെയും കണ്ടത് ഇരവികുളത്താണ്‌. ഒരു ഭാഗത്തെങ്കിലും ആട്ടിനു സ്വൈരത കിട്ടുന്നുണ്ടെങ്കില്‍ അത് കുത്തനേ കിടക്കുന്ന കുമരിയില്‍ ആണ്‌. അറേബ്യന്‍ താറിനെ ക്യാപ്റ്റീവ് ബ്രീഡിങ്ങ് നടത്തിയാണ്‌ അന്യം നിന്നു പോകാതെ സമ്രക്ഷിക്കുന്നത്. വരയാടിനും അങ്ങനെ ഒരു ബ്രീഡിങ്ങ് സെന്റര്‍ ഉണ്ടാക്കി വനത്തില്‍ തുറന്നു വിടുന്ന പ്രോജക്റ്റ് തുടങ്ങാറായോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു)

Ratings