ഇത്രയും ഫ്രഷ് കാരറ്റ് ജീവിതത്തില്‍ ആദ്യമായി കണ്ടത് മൂന്നാറില്‍. ഉഗ്രന്‍ രുചിയും!
തേയിലത്തോട്ടങ്ങളുടെ ഭംഗിയെക്കുറിച്ച് പ്രത്യേകിച്ച് എഴുതേണ്ടതില്ലല്ലോ!
ഇളം തണുപ്പിന് പറ്റിയ ചുട്ടെടുത്ത ഇളം ചോളം!
ചുവന്നുള്ളി മാല.
ഇത് അലങ്കാരത്തിനല്ല, തൊണ്ടവേദനയ്ക്കുള്ള മരുന്നാണത്രേ!
ഒരു ദിവസം ഈ മാലയിട്ടു നടന്നാല്‍ തൊണ്ടവേദന പമ്പകടക്കുമെന്ന് നാട്ടുവൈദ്യം.
5 comments:
തേയിലത്തോട്ടത്തിന്റെ ചിത്രം ഇത്തിരി ഇരുണ്ട് പോയല്ലോ കലേച്ചീ. മറ്റു ചിത്രങ്ങള്‍ നന്നായി. അവസാന ചിത്രം ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനേ എന്ന് തോന്നുന്നു.
കാരറ്റും ചോളവും ..നല്ല വടക്കേ ഇന്‍ഡ്യന്‍ ലുക്കു്.
നല്ല ചിത്രങ്ങള്‍.:)
എവിടെയെന്‍ പ്രീയപ്പെട്ട ജെ.സി.ബി ? ;)
അയ്യോ എനിക്കിപ്പോള്‍ വീട്ടില്‍ പോണം...കാരറ്റ് തിന്നണം...
കലേച്ചിയിങ്ങനെ മൂന്നാര്‍ പടങ്ങളൊക്കെ ഇട്ട് എന്നെ വിഷമിപ്പിക്കുകയാണല്ലേ?...
ചുവന്നുള്ളി മാല പോലത്തെ ഒരുപാടു പരമ്പരാഗത നാട്ടു വൈദ്യം ലഭിക്കും ഞങ്ങളുടെ നാട്ടില്‍...അലോപ്പതിയും ഹോമിയോപ്പതിയുമൊക്കെ അതിനു മുന്നില്‍ മുട്ടു മടക്കും...:)
ശ്രീജിത്തേ, യാത്രയ്ക്കിടയില്‍ ഒറ്റ ക്ലിക്കില്‍ കിട്ടിയതാണിതൊക്കെ... അവസാന ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് ബ്ലാക് ആന്റ് വൈറ്റിലൊന്ന് ആക്കിനോക്കട്ടെ.
വേണു, :-) അതെ
അപ്പു, :-)
തുളസി, ഞങ്ങള്‍ മൂന്നാറില്‍ നിന്നിറങ്ങിയിട്ടായിരുന്നു ദൌത്യസംഘത്തിന്റെ രംഗപ്രവേശം!
ജാസൂ, ഈ മനോഹരിയായ മൂന്നാറില്‍ നിന്ന് എവിടേയ്ക്കാ പോയിരിക്കുന്നത്? തിരിച്ച് മൂന്നാറിലെത്തിയിട്ട് അറിയിക്കൂ... ഞങ്ങളിനിയും വരുന്നുണ്ട് :-)
Post a Comment