Saturday, November 11, 2006
പുല്‍പ്പായ
കേരളത്തില്‍ നിന്നുള്ള പുല്‍പ്പായ നെയ്ത്തുകാരുടെ സ്റ്റാള്‍.
ആദ്യം ഈ പായ കണ്ടപ്പോള്‍ പ്ലാസ്റ്റിക് പായകളാണെന്ന് കരുതി. പക്ഷേ കോറപ്പുല്ലും സ്വാഭാവിക നിറങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ച പായകളാണിവ. നിറം നല്‍കാന്‍ പതിമുഖം ആണുപയോഗിക്കുന്നത്. കോറപ്പുല്ല് ചെറിയ നാരുകളാക്കി ഉണക്കി, പതിമുഖം ചേര്‍ത്ത് പുഴുങ്ങിയാണ് ചുവന്ന നിറം ഉണ്ടാക്കുന്നത്. കറുത്ത നിറത്തിന്‍ ഈ നാരുകളെ ചേറില്‍ ഒരു ദിവസം ഇട്ട് വയ്ക്ക്കയാണ് ചെയ്യുക. വളരെ നേര്‍ത്ത നാരുകള്‍ കൊണ്ട് നെയ്തെടുത്തിരിക്കുന്നതിനാല്‍ വളരെ നല്ല ഫിനിഷ് കിട്ടിയിട്ടുണ്ട്. ഈ ഫോട്ടോയില്‍ കാണുന്ന ഒരു പായ്ക്ക് 900 രൂപയാണ് വില.
യുനെസ്കോയുടെയും ക്രാഫ്റ്റ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന International Symposium /Workshop on Natural Dyes-നോടനുബന്ധിച്ച് ശില്പാരാമില്‍ നടക്കുന്ന മേളയില്‍ നിന്നുള്ള ചിത്രം.
Subscribe to:
Post Comments (Atom)
4 comments:
പായ വേണോ...പായ..വെറൈറ്റി ചിത്രങ്ങളുടെ കലവറ തുറന്നിരിക്കുന്നു.
കല നന്നായിരിക്കുന്നു.. ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് പായ് ആണെന്നേ തോന്നുകയുള്ളൂ. എവിടെയാ ഈ ശില്‍പാരാം
ദില്ലി മീറ്റിന്റെ ആലസ്യം മാറിയിട്ടില്ല
വിഷ്ണുപ്രസാദ് സന്ദ്ര്ശനത്തിനും അഭിപ്രായത്തിനും നന്ദി..
പുഴയോരം നന്ദി..
ശില്പരാമം എന്നത് അന്ധ്രപ്രദേശിലെ ഹൈദരാബാദിലുള്ള ഒരു ക്രാഫ്റ്റ് വില്ലേജാണു്..
http://www.aptourism.com/apservlets/jsp/iplaces3.jsp?
എന്റെ ബ്ലോഗ്ഗ് എന്തോ ഒരു സീരിയസ് പ്രശ്നം നേരിടുന്നതായി തോന്നുന്നു.പോസ്റ്റ് ചെയ്യാനും കമെന്റാനും പല തവണ ശ്രമിക്കേണ്ടി വരുന്നു.വായനക്കാര്‍ക്ക് നേരിടുന്ന പ്രശ്നത്തില്‍ വ്യസനം രേഖപ്പെടുത്തുന്നു.സദയം ക്ഷമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ശില്‍പാരാമില്‍ എന്നും മേളയാണോ??
Post a Comment