നന്ദി... സൂ, ഫോട്ടോയില്‍ ഞാന്‍ അല്ല. അതു ഹോട്ട്സ്പ്രിങ്സില് മുട്ട പഴുങ്ങി സഞ്ചാരികള്‍ക്കു വില്‍ക്കുന്ന ഒരു തായ് സ്ത്രീ ആണു് സുനില്‍ജീ നന്ദീ...ഉഷ്ണനീരുറവയാണ്.
ഹോട്ട്സ്പ്രിങില് മുട്ട പുഴുങ്ങിയെടുക്കാന്‍ പറ്റുമെന്നുള്ളതു പുതിയ അറിവാണ്. ക്നോളഡ്ജ് വരുന്ന ഓരോ വഴികളേ.. അതെന്തു മുട്ടയാ.. നമ്മുടെ നാട്ടിലെ കോഴിമുട്ടയുടെ ഡബിളുണ്ടല്ലോ
പരീക്ഷിച്ചിട്ടുണ്ട് അബ്ദൂ, കല്‍ബയിലെ ഒരു സ്ഥലത്തും ഇതുപോലെ ഹോട്ട്സ്പ്രിങ്സ് ഉണ്ട്, സള്‍ഫറിന്റെ ആധിക്യമുള്ള ആ ഉറവയിലെ സ്നാനം ആരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്, ഞാന്‍ ശ്രമിച്ചിട്ടില്ല. മുട്ട പുഴുങ്ങാന്‍ ശ്രമിച്ചു, പക്ഷെ വെന്തില്ല ;))
തായിലാന്റിന്റെ വടക്കേഅറ്റത്ത് മ്യാന്മാറിനോടു അടുത്തു കിടക്കുന്ന് San kahmpaeng എന്ന ഗ്രാമത്തിലാണ്. ഈ നീരുറവയില്‍ നിന്നും പുറ്ത്തേക്കു വരുന്ന വെള്ളത്തിനു ഏകദേശം 80ഡിഗ്രീക്കു മുകളില്‍ ചൂടുണ്ടു് . ഈ വെള്ളത്തില്‍ ചെറിയ ചെറിയ കുട്ടകളില്‍ നീളമുള്ള കയര്‍ കെട്ടി മുട്ടകള്‍ ഇതിനുള്ളി വച്ച് 10-12 മിനിട്ടു വരെ വെള്ളത്തില്‍ വച്ചാല്‍ മുട്ടകള്‍ പുഴുങ്ങിയെടുക്കാം.
ഹോട്ട്സ്പ്രിങ്സ് അഥവാ ഉഷ്ണനീരുറവ അഗ്നിപര്‍വ്വതങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും വരുന്ന ജലം മാഗ്മയുടെ സമ്പര്‍ക്കത്താല്‍ ചൂടുപിടിച്ചാണ് ഉണ്ടാവുക. ചില സ്ഥലങ്ങളില്‍ ഇങ്ങനെ അല്ലാതെയും ഉഷ്ണ നീരുറവ ഉണ്ടാകാറുണ്ടു്
ബാക്ടീരിയകള്‍ പോലെയുള്ള മൈക്രോ ഓര്ഗനിസങ്ങളുടെ സാന്നിദ്ധ്യം മൂലം പല കളറുകളിലുള്ള ഹോട്ട് സ്പ്രിങ്സ് ഉണ്ടാകാറുണ്ട്. സാധാരണ cyanobacteria എന്ന ബാക്റ്റീരിയായാണു് കൂടുതലായും കാണുന്നത്. ഇതു വഴുവഴുപ്പുള്ള ഒരു ആവരണമായി ഈ ഉഷ്ണ നീരുറവകളില്‍ വളരുന്നു. വെള്ളത്തിന്റെ ചൂടിനും രാസഘടനയ്ക്കും അനുസരിച്ച് കളറില്‍ മാറ്റങ്ങള്‍ കാണാം മഞ്ഞക്കളറാണങ്കില് 70ഡിഗ്രീ ചൂടിനുമുകളിലും ബ്രൌണ്‍ നിറമാണങ്കില് 60ഡിഗ്രീ ചൂടും പച്ച നിറമാണങ്കില് 50ഡിഗ്രീ ചൂടോ അതിനു താഴ്യോ ഉണ്ടാകും..
ഹോട്ട് സ്പ്രിങ്ങ് മുട്ട പുഴുങ്ങല് പുതിയ അറിവായിരിന്നും നന്ദി. പുതിയവ കാണുമ്പോള്‍ ഒന്നു പരീക്ഷിക്കാന്‍ തോന്നുന്നു അതിന് അവിടെ വരെ വരണ്ടേ.. അഭിനന്ദനങ്ങള്‍ സ്നേഹത്തോടെ രാജു
16 comments:
ഇതു നല്ല പരിപാടി ആണല്ലോ. കല ആണോ ഫോട്ടോയില്‍. :)
ഹോട്ട് സ്പ്രിംഗ് എന്നാല്‍ ഉഷ്ണനീരുറവ എന്നാണോ
നന്ദി... സൂ, ഫോട്ടോയില്‍ ഞാന്‍ അല്ല. അതു ഹോട്ട്സ്പ്രിങ്സില് മുട്ട പഴുങ്ങി സഞ്ചാരികള്‍ക്കു വില്‍ക്കുന്ന ഒരു തായ് സ്ത്രീ ആണു്
സുനില്‍ജീ നന്ദീ...ഉഷ്ണനീരുറവയാണ്.
ഹോട്ട് സ്പ്രിങ്ങ്സില്‍ മുട്ടപുഴുങ്ങുക, നല്ല ഐഡിയ.
പെരിങ്ങൊടന്‍,
മുട്ട പുഴുങ്ങാന്‍ ഇതാ പുതിയ ഒരു രീതി,
പരീക്ഷിച്ച് നൊക്കാം,
കല, ചിത്രം നന്നായിരിക്കുന്നു,
-അബ്ദു-
കലാ,
പറയാന്‍ മറന്നു, ഇതിനെ കുറിച്ച് ഒരു വിവരണംകൂടി ആകാമായിരുന്നു,
-അബ്ദു-
ഹോട്ട്സ്പ്രിങില് മുട്ട പുഴുങ്ങിയെടുക്കാന്‍ പറ്റുമെന്നുള്ളതു പുതിയ അറിവാണ്.
ക്നോളഡ്ജ് വരുന്ന ഓരോ വഴികളേ..
അതെന്തു മുട്ടയാ..
നമ്മുടെ നാട്ടിലെ കോഴിമുട്ടയുടെ ഡബിളുണ്ടല്ലോ
നല്ല ഫോട്ടോസ്......
ഓടോ: അത് താറാവ് മുട്ടകളല്ലെങ്കില് എന്റെ തല പൊട്ടിത്തെറിച്ച് പോട്ടെ എന്റെ ഭക്ഷണന്നൂര്ക്കാവിലമ്മേ... :-)
പരീക്ഷിച്ചിട്ടുണ്ട് അബ്ദൂ, കല്‍ബയിലെ ഒരു സ്ഥലത്തും ഇതുപോലെ ഹോട്ട്സ്പ്രിങ്സ് ഉണ്ട്, സള്‍ഫറിന്റെ ആധിക്യമുള്ള ആ ഉറവയിലെ സ്നാനം ആരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്, ഞാന്‍ ശ്രമിച്ചിട്ടില്ല. മുട്ട പുഴുങ്ങാന്‍ ശ്രമിച്ചു, പക്ഷെ വെന്തില്ല ;))
തായിലാന്റിന്റെ വടക്കേഅറ്റത്ത് മ്യാന്മാറിനോടു അടുത്തു കിടക്കുന്ന് San kahmpaeng എന്ന ഗ്രാമത്തിലാണ്. ഈ നീരുറവയില്‍ നിന്നും പുറ്ത്തേക്കു വരുന്ന വെള്ളത്തിനു ഏകദേശം 80ഡിഗ്രീക്കു മുകളില്‍ ചൂടുണ്ടു് . ഈ വെള്ളത്തില്‍ ചെറിയ ചെറിയ കുട്ടകളില്‍ നീളമുള്ള കയര്‍ കെട്ടി മുട്ടകള്‍ ഇതിനുള്ളി വച്ച് 10-12 മിനിട്ടു വരെ വെള്ളത്തില്‍ വച്ചാല്‍ മുട്ടകള്‍ പുഴുങ്ങിയെടുക്കാം.
റീനീ,സിജു നന്ദി...
നന്ദി പെരിങ്ങോടരേ...
അബ്ദു നന്ദീ, എനിക്കറിയാവുന്ന വിവരണം ചേര്‍ക്കുന്നൂ.
ദില്‍ബാസുരാ ഇതു കോഴിമുട്ടയാണു്.
ഹോട്ട്സ്പ്രിങ്സ് അഥവാ ഉഷ്ണനീരുറവ
അഗ്നിപര്‍വ്വതങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും വരുന്ന ജലം മാഗ്മയുടെ സമ്പര്‍ക്കത്താല്‍ ചൂടുപിടിച്ചാണ് ഉണ്ടാവുക. ചില സ്ഥലങ്ങളില്‍ ഇങ്ങനെ അല്ലാതെയും ഉഷ്ണ നീരുറവ ഉണ്ടാകാറുണ്ടു്
ബാക്ടീരിയകള്‍ പോലെയുള്ള മൈക്രോ ഓര്ഗനിസങ്ങളുടെ സാന്നിദ്ധ്യം മൂലം പല കളറുകളിലുള്ള ഹോട്ട് സ്പ്രിങ്സ് ഉണ്ടാകാറുണ്ട്. സാധാരണ cyanobacteria എന്ന ബാക്റ്റീരിയായാണു് കൂടുതലായും കാണുന്നത്. ഇതു വഴുവഴുപ്പുള്ള ഒരു ആവരണമായി ഈ ഉഷ്ണ നീരുറവകളില്‍ വളരുന്നു. വെള്ളത്തിന്റെ ചൂടിനും രാസഘടനയ്ക്കും അനുസരിച്ച് കളറില്‍ മാറ്റങ്ങള്‍ കാണാം മഞ്ഞക്കളറാണങ്കില് 70ഡിഗ്രീ ചൂടിനുമുകളിലും ബ്രൌണ്‍ നിറമാണങ്കില് 60ഡിഗ്രീ ചൂടും പച്ച നിറമാണങ്കില് 50ഡിഗ്രീ ചൂടോ അതിനു താഴ്യോ ഉണ്ടാകും..
ഠേ!
എന്റെ തല പൊട്ടിത്തെറിച്ചു. ഉള്ള് പൊള്ളയായ സാധനങ്ങള്‍ പൊട്ടിത്തെറിയ്ക്കുമ്പോള്‍ ഭയങ്കര ശബ്ദമാണ്. :)
ഹോട്ട് സ്പ്രിങ്ങ് മുട്ട പുഴുങ്ങല് പുതിയ അറിവായിരിന്നും നന്ദി. പുതിയവ കാണുമ്പോള്‍ ഒന്നു പരീക്ഷിക്കാന്‍ തോന്നുന്നു അതിന് അവിടെ വരെ വരണ്ടേ..
അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
രാജു
മുട്ട പുഴുങ്ങല് പുതിയ അറിവായിരുന്നു. ഇന്ത്യയില്‍ എവിടെയെങ്കിലും ഇത്തരം നീരുറവ ഉള്ളതായി അറിയാമോ.. ഗൂഗിളില്‍ ഒരു സെര്‍ച്ച് മാരാം
http://en.wikipedia.org/wiki/Hot_spring#Hot_springs_in_India
Post a Comment