Friday, October 06, 2006

സാരിമേള

ഇവിടെ ശില്പാരാമത്തില്‍ നടക്കുന്ന സാരിമേളയില്‍ നിന്ന് ചില ചിത്രങ്ങള്‍....


ബംഗാള്‍ സാരി


പൂന കൈത്തറി സാരി


സാരിയില്‍ ചിക്കന്‍ വര്‍ക്ക്


കാഷ്മീര്‍ സാരി


ചന്ദേരി സാരി


രാജസ്ഥാന്‍ കോട്ട സാരി


രാജ്കോട്ട് പട്ടാല സാരി


ബനാറസ് സില്‍ക്ക്


വെങ്കടഗിരി സാരി


മംഗളഗിരി സാരി

10 comments:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കുമാറിന്റെ ഏതാണ്ട് എല്ലാ ചിത്രങ്ങളും കാണാം. കലവറയില്‍ നിന്ന്‍ ഒന്നും വയ്യ. എന്റെ കണ്ണിന്റെ കാലം കഴിഞ്ഞോ തമ്പുരാനേ!

ബിന്ദു said...

സാരി കണ്ടിട്ട് കൊതിയാവുന്നു. വെറുതെ... :)

റീനി said...

ഒന്നും അങ്ങട്‌ മനസ്സിപ്പിടിക്കണില്ല്യാ, ന്റെ കൊഴപ്പാരിക്കും, അല്ലേ? താഴേന്ന്‌ നാലാമത്തെ നിരേലുള്ള ആദ്യത്തെ ഗ്രേ സാരി കണ്ണില്‌ ഒന്ന്‌ ഉടക്കീന്നാ തോന്നണേ.

പാപ്പാന്‍‌/mahout said...

നാലാമത്തെ നിരയിലെ ആദ്യത്തെ ഗ്രേ എനിക്കും ഇഷ്ടമായി (ചാരനിറം എന്റെ പ്രിയപ്പെട്ട നിറമായതിനാല്‍ പ്രത്യേകിച്ചും); അതിലെ തന്നെ നാലാമത്തേതും കൊള്ളാം. ആദ്യത്തെ നിരയിലെ (ബംഗാള്‍) അവസാനത്തെ സാരിയും ഇഷ്ടപ്പെട്ടു.

റീനി said...

പാപ്പാനേ, നാലാമത്തെ നിരയിലെ അവസാനത്തെ സാരി, ഒരു സന്യാസിനിക്കളറുള്ളത്‌? അതില്‍ print വേണ്ടായിരുന്നു. ഞാന്‍ Plain ആയതിനാലാവും പ്രിന്റെഡിനോട്‌ പിടുത്തം കുറവ്‌.

അനംഗാരി said...

ഈ ചിക്കന്‍ വര്‍ക്കല്ലാതെ, മട്ടന്‍ വര്‍ക്കുള്ളതുണ്ടോ?. എനിക്ക് മട്ടണ്‍ വര്‍ക്കാണ് പ്രിയം.

Cibu C J (സിബു) said...

അനംഗാരീ, എനിക്കാണെങ്കില്‍ ചിക്കന്‍ വറുത്തതുമല്ല മട്ടണ്‍‌വറുത്തതുമല്ല, പോര്‍ക്ക്‌ വറുത്തതാണ് പ്രിയം - അതില്‍ അല്‍‌പ്പം തേങ്ങവറുത്ത്‌ പൊടിച്ചിടണം.. ആഹാ‍ാ... :)

Anonymous said...

അവള്‍ കാണണ്ടാ.... കിടക്കപ്പോറുതിയില്ലാതാകും

mydailypassiveincome said...

അതെ കാളിയന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

എങ്കിലും ചിക്കനും മട്ടണും എന്നൊക്കെ കേട്ടപ്പോള്‍ ഇന്നു വൈകിട്ട് കേരളാ ഹോട്ടലിലേക്കു തന്നെ പോകാന്‍ തോന്നുന്നു ;) പോത്ത് വര്‍ക്ക് + കപ്പ വര്‍ക്ക്. അതിനാ ടേസ്റ്റ് കൂടുതല്‍.....

Kala said...

സുനിലേ, ഈ ചിത്രങ്ങള്‍ എന്റെ ആല്‍ബത്തിലും കാണാം. ലിങ്ക് സൈഡില്‍ ഉണ്ട്... (thanks to paul for setting up :-))

ചിക്കന്‍, മട്ടന്‍, പോര്‍ക്ക്, പോത്ത്.. എന്റെമേ സാരിക്ക് കിട്ടിയ കമന്റിന്റെ ഗതി :-)

ബിന്ദു :-)

റീനി, കൈത്തറി ഇഷ്ടമല്ല അല്ലേ?

എല്ലാവര്‍ക്കും നന്ദി!!!

Ratings