Friday, August 31, 2007

മിസ്റ്റര്‍ മൂന്നാര്‍!


മൂന്നാറിലെ പൂക്കളെപ്പോലെ തുടുത്ത നിറങ്ങള്‍ തന്നെയായിരുന്നു ഇവനും.
എന്താ ഗമ!
ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മടിയായിരുന്നു...

15 comments:

മയൂര said...

കോഴിപ്പൂവ്:) നല്ല തലയെടുപ്പുണ്ട്....

ഏ.ആര്‍. നജീം said...

അല്ലാ, ഒരു ഡൗട്ട്..(ഡൗട്ടാണേ...)
ലെവന്‍ ശെരിക്കും മൂന്നാറിപ്പൂവന്‍ തന്നാണോ...?
ആണേല്‍..ലെവന്‍ പുലിതന്നെ... :)

myexperimentsandme said...

ഹ്യായ്... ക്യോഴി :)

chithrakaran ചിത്രകാരന്‍ said...

nannaayirikkunnu.

Kumar Neelakandan © (Kumar NM) said...

നല്ലലക്ഷണമൊത്ത പൂവന്‍.

ഇനിവേണ്ടത്;
മല്ലിപ്പൊടി
മുളകുപൊടി
കറിമസാല (ഈസ്റ്റേണ്‍ ആണെങ്കില്‍ എളുപ്പം)
അല്പം മഞ്ഞള്‍ പൊടി
വെളിച്ചെണ്ണ
ഉപ്പ്, പാകത്തിന്
കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് (കൊത്തിയരിഞ്ഞത്)
സവാള വേണ്ട, ചെറിയ ഉള്ളി മതി ഒരുപാട്.
തക്കാളി 2 എണ്ണം
തേങ്ങാപ്പാല്‍ ഒന്നര ഗ്ലാസ്

ഇവനെ പിടിച്ച് ഒരു ഉമ്മ കൊടുക്കുക പിന്നെ കഴുത്തു ഞെരിച്ച് കൊല്ലുക. വേഗത്തില്‍ ഇവന്റെ മനോഹരമായ തൂവലുകള്‍ പിഴുതെറിയുക. ചൂടുവെള്ളത്തില്‍ കുറെ

നേരം ഇട്ടിരുന്നാല്‍ പിഴുതെടുക്കല്‍ വളരെ ഈസിയാകും. ഇവനെ നന്നായി ഡ്രസ് ചെയ്തതിനു ശേഷം കൊത്തിയരിഞ്ഞ് കഷണങ്ങള്‍ ആക്കുക. നാടന്‍ കോഴിയായതുകൊണ്ട് ആദ്യം കുക്കറില്‍ ഒന്നു വേവിക്കുന്നത് നല്ലതാണ്. കുക്കറില്‍ അവനു കൂട്ടായി അല്പം കുരുമുളകും മഞ്ഞള്‍ പൊടിയും ഉപ്പും ഇട്ടുകൊടുക്കുക. അതിനകത്ത് ഇരിക്കുമ്പോള്‍ കുടിക്കാന്‍ വെള്ളവുമൊഴിക്കുക.

അവന്‍ അവിടെ ഇരുന്നു വേവുമ്പോള്‍ അടുത്ത അടുപ്പില്‍ ചീനചട്ടി വയ്ക്കുക. വെളിച്ചെണ്ണ ഒഴിക്കുക കടുകുപൊട്ടിക്കുക. കയ്യിലുള്ള കറിവേപ്പിലയില്‍ പകുതി ഇട്ട് പൊട്ടിക്കലിനു വിരാമം ഇടുക. ചെറിയ ഉള്ളി ചട്ടിയിലേക്ക് ഇടുക. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ചേര്‍ക്കുക. അല്പം ഉപ്പുകൂടി ചേര്‍ക്കുന്നത് നല്ലതാണ്, ഉള്ളി നല്ല ചുവന്നു കഴിയുമ്പോള്‍ മല്ലിപ്പൊടി മുളകുപൊടി കറിമസാല എന്നിവ കൂട്ടിച്ചേര്‍ത്ത് ഇളക്കുക. (കുക്കറില്‍ ഇരുന്ന കോഴി രണ്ട് കൂകല്‍ കഴിയുമ്പോള്‍ അടുപ്പ് ഓഫ് ചെയ്യാന്‍ മറക്കണ്ട. കുക്കറിന്റെ അടപ്പ് ഇപ്പോല്‍ തുറക്കണ്ട.) മുളകും മസാലയും ഒക്കെ കരിഞ്ഞുപോകാതിരിക്കാന്‍ തക്കാളി അരിഞ്ഞ് അതിലേക്ക് ഇടുക. കൂകി തളര്‍ന്ന് കുക്കറില്‍ ഇരിക്കുന്ന കോഴിയെ തുറന്നു വിടുക. ആ കഷണങ്ങളും അതില്‍ കിടന്ന വെള്ളവും ചേര്‍ത്ത് ചീനചട്ടിയിലേക്ക് മാറ്റുക. തേങ്ങാപ്പാലും ചേര്‍ക്കുക. ഉപ്പു കുറവാണെങ്കില്‍ ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക. തീ കുറച്ചുവച്ച് ചെറുതായി വറ്റിക്കുക. ഏതാനും നിമിഷങ്ങള്‍ക്കകം “മൂന്നാര്‍ ചിക്കന്‍ കറി” റെഡി.

Sreejith K. said...

ആ കോഴിയെ അടിച്ചോണ്ട് പോയി കറി വച്ച് തിന്ന ആളെ അതിന്റെ ഉടമസ്ഥര്‍ തിരയുന്നുണ്ട്. കുമാരേട്ടാ, ഓടിക്കോ

Unknown said...

പാവം കുമാര്‍. അല്ല പാവം കോഴി. :-)

മുക്കുവന്‍ said...

oru randu kuppi anthi kallum koodi kooti :) njam njam...

G.MANU said...

kunukkitta kozhi poovankozhi..

adipoli

ജാസൂട്ടി said...

അയ്യൊ കോഴിയോ? ഞാന്‍ തലക്കെട്ട് കണ്ടപ്പോള്‍ ഒറ്ജിനല്‍ മിസ്റ്റര് മൂന്നാറാണെന്നു കരുതി ഓടി അലച്ചു വന്നതാ...:(
ഇതിനെ എവിടുന്ന് കിട്ടി? എന്റെ വീട്ടിലെയങ്ങാനുമാണോ? അടുത്താഴ്ച്ച ഞാന്‍ വീട്ടില്‍ ചെല്ലുമ്പൊള്‍ കോഴി അവിടെയില്ലെങ്കിലാണു കലേച്ചീ...ഉം..
നന്നായിട്ടുണ്ട് പടം...

ഓ.ടോ: കലേച്ചി ഹൈദ്രാബാദ് ആണോ? ബാംഗ്ലൂര്‍ ഓര്‍ മൂന്നാര്‍ വരുമ്പോള്‍ നമ്മുക്ക് കാണാം..:)

Kala said...

എന്റെ ഭഗവാനേ.. കോഴിയെ എല്ലാരും കൂടി കറിയാക്കിയോ?

മൂന്നാറിയാണോ എന്ന് ചോദിച്ചാല്‍, മൂന്നാറില്‍ ഒരു വീട്ടില്‍ നിന്ന് കിട്ടിയതാണെന്ന് പറയാനേ പറ്റൂ...
ജാസൂ‍... ഇനി ഞങ്ങള്‍ പോയത് ജാസൂവിന്റെ വീട്ടിലെങ്ങാനുമാണോ.. എനിക്കും ഡൌട്ട്!

ജാസൂ, ഞങ്ങളിപ്പോള്‍ ഹൈദരബാദിലാണ്‍...

സുല്‍ |Sul said...

:)

ഒരു കോഴിപൂവന്റെ പടത്തിനുള്ള കമെന്റിനുപോലും വേര്‍ഡ് വെരി. കോഴിപൂവന്റെയൊക്കെ ഒരു വിലയേ :)

-സുല്‍

ആഷ | Asha said...

ഇവനാളൊരു ചുന്ദരന്‍ തന്നെ
അടിപൊളി

Sathees Makkoth | Asha Revamma said...

മൂന്നാറിലെ ബെസ്റ്റ് ദിവന്‍ തന്നെ!

Kala said...

സുല്‍, അഷ്, സതീശ് നന്ദി..

Ratings