Wednesday, December 27, 2006

ചാര്‍മിനാര്‍







ഹൈദരബാദിലെ ഒരു പ്രധാന ചരിത്രസ്മാരകമാണ് ചാര്‍മിനാര്‍. 1591-ല്‍ മുഹമ്മദ് ഖുലി ഖുത്ബ്ഷായാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്. സമചതുരാകൃതിയിലാണ് ചാര്‍മ്മിനാറിന്റെ നിര്‍മ്മാണം. ഗോല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരബാദിലേക്ക് തലസ്ഥാനം മാറ്റിയതിനുശേഷം പൊട്ടിപ്പുറപ്പെട്ട പ്ലേഗ് നിര്‍മ്മാര്‍ജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ മോസ്ക് നിര്‍മ്മിക്കപ്പെട്ടത്. ഓരോ മിനാരങ്ങളും 48.7മീറ്റര്‍ ഉയരത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കിപീഡിയ നോക്കുക: http://en.wikipedia.org/wiki/Charminar

7 comments:

തകര്‍പ്പന്‍ said...

നല്ല ചിത്രങ്ങള്‍...

Sathees Makkoth | Asha Revamma said...

നന്നായിരിക്കുന്നു.
ഞാനും ഒരു ഹൈദ്രാബാദ് വാസിയാണ്.

സു | Su said...

കലേ, കുറേ ദിവസം കണ്ടില്ലല്ലോ. :)

ഞങ്ങള്‍ ഹൈദരാബാദില്‍ പോയിരുന്നു. 2004-ല്‍. ചാര്‍മിനാര്‍ കണ്ടു.

ഇനിയും കാണാന്‍ ഉണ്ട് അവിടെ.

Kala said...

തകര്‍പ്പനാണെന്നാണോ :-)

സതീശ്, ഹൈദ്രബാദില്‍ എവിടെ?

തണുപ്പടിച്ച്, പനിയടിച്ച്, ക്രിസ്മസ് ഒരുക്കി... ആകെ തിരക്കായിരുന്നു സൂ‍...
സൂ ഇനിയെന്നാ ഇവിടെ വരുന്നത്?

Sapna Anu B.George said...

വളരെ നല്ല ചിത്രങ്ങള്‍,ചിത്രങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ളു, ഇനിയും എത്ര കാണാനുണ്ടല്ലെ? ഇനിയും ചിത്രങ്ങള്‍ ഇടുമല്ലൊ, ഞങ്ങള്‍ക്കായി?

Mubarak Merchant said...

ചാര്‍മിനാര്‍ സിഗര്‍റ്റിന്റെ പാക്കറ്റിനു മുകളിലേ ഈ സാധനം മുന്‍പ് കണ്ടിട്ടുള്ളൂ.
ആ തെരുവില്‍ നിന്നുള്ള ചാര്‍മിനാറിന്റെ ദൃശ്യം അതീവ ഹൃദ്യമായി.
പുതുവത്സരാശംസകള്‍.

Kala said...

സ്വപ്ന, ഇക്കാസ്,നന്ദി

കല

Ratings