Thursday, September 21, 2006

ചാച്ചക്കം




ചാച്ചിയുറക്കാനാരുമില്ല,
ചാഞ്ചക്കമാട്ടാനുമാരുമില്ല

11 comments:

സു | Su said...

സമാ‍ധാനത്തോടെയുള്ള ഉറക്കം.

Anonymous said...

അച്ചോടാ‍ാ....ചാച്ചക്കം..
എനിക്ക് ഇതുപോലൊരു പട്ടിക്കുട്ടീനെം, പിന്നെ രണ്ട് മുയലു കുട്ടീനേം പിന്നെ ഒരു കുഞ്ഞു ആട്ടിങ്കുട്ടിനേം വേണം...പക്ഷെ ഇവിടെയൊരാള്‍ സമ്മതിക്കുന്നില്ല. എന്നെ നോക്കി തന്നെ അദ്ദേഹം ക്ഷീണിച്ചൂന്നു :(

കലചേച്ചി,അടിപൊളി പടം.. ഇത് കലചേച്ചീന്റെ വീട്ടിലെയാ? എന്തു തരം പട്ടിയാ ഇത്?

ലിഡിയ said...

എനിക്കും ഇത് പോലെ ഒന്നിനെ വളര്‍ത്തണമെന്ന് വലിയ ആഗ്രഹം,ഈയിടെ ഇവിടെയടുത്തൊരു പെറ്റ് ഷോപ്പും തുടങ്ങി,ഒത്തിരി പട്ടികുഞ്ഞുങ്ങളും,പ്രാവുകളും ഒക്കെ,ഓഫീസില്‍ പോവുമ്പോള്‍ വീട്ടി അടച്ചിട്ടിട്ട് എങ്ങനാ പോവുക.

-പാര്‍വതി.

Kala said...

സു :-)
ഇഞ്ചി, ഇവര്‍ തെരുവിന്റെ മക്കള്‍. ആറെണ്ണമുണ്ട്. ഇവിടെ വീട്ടില്‍ കേറ്റാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല ഇതുവരെ!
പാര്‍വ്വതി, വളര്‍ത്തുന്നതൊരു വലിയ തലവേദനയല്ലേ...?

Sreejith K. said...

തെരുവ് നായുടെ കുട്ടികളെക്കാണാന്‍ ഭംഗിയാണ്. വലുതായാല്‍ ആ ഓമനത്തം പോകും. ഫോട്ടോ നന്നായി. ഇത്ര അടുത്ത് പോയി എങ്ങിനെ എടുത്തു? ;)

sreeni sreedharan said...

ആഹാ നല്ല ചിത്രങ്ങള്‍,
ആദ്യത്തേത് വളരെ നന്നായി.

Kala said...

ശ്രീജിത്ത് പറഞ്ഞതു ശരിയാണു്.. പട്ടിണികിടന്നാല്‍ ഓമനത്തം പോകാതിരിക്കുന്നതെങ്ങനെ??? അമ്മപ്പട്ടി അടുത്തെങ്ങുമില്ലായിരുന്നു ഞാനീ സാഹസം കാട്ടുമ്പോള്‍ :-)

പാച്ചാളം :-)

രാജ് said...

എന്നെ ചുറ്റിപ്പറ്റിയൊരു മിഥ് (ഈ വാക്ക് മനപ്പൂര്‍വ്വം ഉപയോഗിക്കുന്നു) ഉണ്ടു്. ചെറുപ്പത്തില്‍ വീട്ടിലെ ഏക കുട്ടിയായിരുന്ന എനിക്കു കൂട്ടിനൊരു നായക്കുട്ടി ഉണ്ടായിരുന്നുവത്രെ. ഒരുനാള്‍ ഞാന്‍ അച്ഛന്റെ വീട്ടിലേയ്ക്കു പോയപ്പോള്‍ ആ നായക്കുട്ടി റോഡില്‍ വന്നുനിന്ന് ഞാന്‍ പോയ വഴിയേ നോക്കി കരയുവാന്‍ തുടങ്ങിയെന്നും റോഡില്‍ നിന്നും തിരികെ പോകുവാന്‍ വിസമ്മതിച്ചെന്നും പറയപ്പെടുന്നു. ഏറെ താമസിയാതെ ആ നായക്കുട്ടി ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അതിന്റെ പേര് ടോമി എന്നായിരുന്നു, പിന്നീടു വന്ന 25 കൊല്ലത്തോളം എന്റെ വീട്ടിലെ നായകള്‍ക്കു ടോമി എന്നു തന്നെയായിരുന്നു പേര്, ഇപ്പോഴും ടോമി തന്നെ.

കലയുടെ ചിത്രം ഒരു ‘ടോമി’യെ ഓര്‍മ്മിപ്പിക്കുന്നു.

myexperimentsandme said...

പുള്ളിയിട്ട ജപ്പാനിലെ ഷിബുയ എന്ന സ്ഥലത്തെ ഹാച്ചിക്കോ തെരുവിനും ഇത് തന്നെ പറയാന്‍ പെരിങ്ങോടരേ. എന്നും യജമാനനെ യാത്രയാക്കാന്‍ അദ്ദേഹത്തിനെ കൂടെ വന്നിരുന്ന ആ പട്ടിക്കുട്ടി, യജമാനന്റെ മരണശേഷവും ദിവസവും ഷിബുയ സ്റ്റേഷനില്‍ വരുമായിരുന്നത്രേ. ഹാച്ചികോയെപ്പറ്റി ഇവിടെ

കലേ നല്ല പടം. വീട്ടില്‍ രണ്ട് പട്ടികളെ വളര്‍ത്തി (പട്ടി തന്നെ, കണ്‍ഫ്യൂഷനാക്കരുതേ). രണ്ടും ഫ്ലോപ്പായി പോയി-വളര്‍ത്തല്‍ (പട്ടി തന്നെ, കണ്‍ഫ്യൂഷനാക്കരുതേ) :)

Kala said...

പെരിങ്ങോടരേ.. നന്ദി..
എന്റെ വീട്ടിലും ടോമി എന്നു പേരുള്ളാ ഒരു പട്ടിഉണ്ടായിരുന്നു.. അവന്‍ പേയിളികി, കണ്മുന്നിലിട്ടു കൊല്ലുന്നതു കണേണ്ടി വന്നു... അതിനാല്‍ ഞാന്‍ പട്ടിവളര്‍ത്തലിനെതിരാണു.

കലേഷ്ജീ..വക്കാരീ.. നന്ദി...

Kala said...

മഴ...നീലക്കുറുഞ്ഞിയെ പറ്റി തന്ന അറിവിനു നന്ദി..

Ratings