Saturday, October 07, 2006

കുപ്പിവള



കുപ്പിവള കിലുകിലെ കിലുങ്ങുന്നല്ലോ....

12 comments:

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കറുത്ത baground-ല്‍ കറുത്ത വളകള്‍ കണ്ടതിനാലാവും ഫോട്ടൊയ്ക്ക്‌ ഒരു ഗപ്പില്ലാത്തത്‌.... കടക്കാരന്റെ കയ്യില്‍ വേറെ നിറങ്ങളില്ലേ......

Sapna Anu B.George said...

പടത്തിലെ കുപ്പിവള നന്നായിട്ടുണ്ട് കലേ

mydailypassiveincome said...

കുപ്പിവള മോശമാണെങ്കിലും തരക്കേടില്ല കേട്ടോ ;)

നല്ല കുപ്പിവളകള്‍. എന്നാലും ചുവപ്പ്, പിങ്ക് കളറുകളൊന്നുമില്ലേ?

ശാലിനി said...

കുപ്പിവളകളുടെ ഫോട്ടോ നന്നായിട്ടുണ്ട്. ഞാനും കുപ്പിവളകളുടെ ആരാധികയായിരുന്നു. കൈ നിറയെ കുപ്പിവളകള്‍ ഇട്ട് കോളേജില്‍ പൊയിരുന്നത് ഓര്‍മ്മ വരുന്നു. ചുവപ്പും പച്ചയും കറുപ്പും, ഓരോ ദിവസവും ഓരോ കളര്‍ വളകള്‍ !

Kalesh Kumar said...

ഇങ്ങനൊരു പടം ഞാന്‍ കുറേ നാളായി കാത്തിരിക്കുകയായിരുന്നു. പോള്‍ജി അത് ചിന്തയിലിടുമെന്നാ‍ ഞാന്‍ കരുതിയിരുന്നത്. ഹൈദരാ‍ബാബല്ലേ ലൊക്കേഷന്‍?

നന്നായിട്ടുണ്ട്!!!

അലിഫ് /alif said...

കുറച്ചുകൂടെ കളര്‍ഫുള്‍ വളകളായിരുന്നുവെങ്കില്‍; വേണ്ട, എന്നിട്ടുവേണം ആ കളറിലുള്ളത് എനിക്കില്ലേന്നും പറഞ്ഞെന്റെ ആറുവയസ്സുകാരി ഉടക്കുണ്ടാക്കാന്‍..!അവള്‍ക്ക് നല്ല ഒരു കളക്ഷന്‍ ഉണ്ട്.
നല്ല ചിത്രം.

വല്യമ്മായി said...

എനിക്കിഷ്ടം ചുവപ്പാ.അതുണ്ടോ

റീനി said...

നല്ല sophisticated colors! കുപ്പിവളകള്‍ എന്റെ ദൗര്‍ബല്ല്യമായിരുന്നു. ഓരോ പുതിയനിറങ്ങള്‍ വാങ്ങുമ്പോഴും എന്തുസന്തോഷമായിരുന്നു. പഴയ കളക്ഷന്‍ ഇപ്പോഴുമുണ്ട്‌.

ഇനി പൊട്ടുകളുടെ പടവുംകൂടിയായാല്‍ പൂര്‍ത്തിയായി.

Kala said...

അടുത്ത തവണ തീര്‍ച്ചയായും ചുവപ്പ്/പച്ച/നീല നിറങ്ങളുള്ള ഫോട്ടോ ഇടുന്നതായിരിക്കും. ചാര്‍മിനാറിലെ lad bazar-ല്‍ പോയിട്ട് വേണം ഫോട്ടോ എടുക്കാന്‍...

ഇന്ദീവരം, ഇതെല്ലാം കുപ്പിവളകള്‍ തന്നെയാണ്‍...

കലേഷേ,അതെ ലൊക്കേഷന്‍ ഹൈദരബാദ് തന്നെ. വളയൊക്കെ വാങ്ങിക്കൊടുക്കുന്നുണ്ടോ റീമയ്ക്ക്? എന്റെ ഫോട്ടോ ചിന്തയില്‍ ഇടാത്തതുകൊണ്ടല്ലേ ഞാന് വേറെ ബ്ലോഗ് തുടങ്ങിയത് :-) ഇനി കാശ് തന്നാലേ ചിന്തയ്ക്ക് ഫോട്ടോ കൊടുക്കുന്നുള്ളൂ... :-)

P Das said...

നല്ല പടം കലേ

Kala said...

ചക്കരേ... നന്ദി..

പുള്ളി said...

കലേ, പടം നന്നയിട്ടുണ്ട്, കുപ്പിവളകളും...

Ratings