Monday, July 10, 2006

കലവറ

ബൂലോഗങ്ങളില്‍ കാണുന്ന മനോഹരങ്ങളായ ഫോട്ടോകളില്‍ ഭ്രമിച്ചും
ബൂലോഗക്കൂട്ടായ്മയും ബ്ലോഗ് മീറ്റുകളും കണ്ട് ആവേശം പിടിച്ചും
ഞാനും തുടങ്ങുന്നു ഒരു ഫോട്ടോ ബ്ലോഗ്....

“കലവറ”

31 comments:

Sreejith K. said...

സ്വാഗതം കലവറേ, കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കിയിട്ടുണ്ടെന്ന് പ്രതീക്ഷിക്കട്ടെ.

Kalesh Kumar said...

സ്വാഗതം കല!

Visala Manaskan said...

സു സ്വാഗതം.

Kala said...

ശ്രീ, കലേഷ്‌, നന്ദി!

പിന്മൊഴിയിലേക്ക്‌ പോയത്‌ ബൗണ്‍സ്‌ ചെയ്തു... ഇതു ശരിയാവുമോ എന്നു നോക്കട്ടെ...

കല

Kala said...

വിശാലനും നന്ദി

ഇടിവാള്‍ said...

സ്വാഗതം കലവറേ...

pinmozhi ippOL work cheyyunnuNt kEttO !

ദേവന്‍ said...

പിന്മൊഴി വഴി വന്നതാണേ ഞാന്‍.
ബൂലോഗത്തേക്ക്‌ സ്വാഗതം കല.

Unknown said...

സുസ്വാഗതം കലവറെ... സുസ്വാഗതം

myexperimentsandme said...

ഹായ് കലവറ.. തിരുവനന്തപുരത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ ഒന്ന്.. നല്ല ഫുഡ്.

അപ്പോള്‍ സ്വാഗതം, കലവറേ.. പോസ്റ്റുകളുടെ ഒരു കലവറതന്നെയാവട്ടെ

കുറുമാന്‍ said...

കലവറക്കു സ്വാഗതം.......ഇനി നിലവറയിലുള്ളത് മുഴുവന്‍ പുറത്തെടുത്ത്, കലവറയില്‍ വച്ചുതുടങ്ങിക്കോളൂ

Ajith Krishnanunni said...

കലവറയ്ക്കു സ്വാഗതം..
സുസ്വാഗതം..

Kala said...

ഇടിവാള്‍/ ദേവരാഗം/ ഡ്രിസില്‍/ വക്കാരി/ കുറുമാന്‍/ അജിത്

നന്ദി.. എല്ലാവര്‍ക്കും നന്ദി

എല്ല്ലവരുംകൂടി എന്നെ കലവറ എന്നാക്കിയോ?

കല

ജേക്കബ്‌ said...

സ്വാഗതം

-B- said...

വാഴക്കുലകള്‍ പഴുപ്പിക്കാന്‍ വെച്ചത് - പാളയന്‍ കോടന്‍, ഞാലിപ്പൂവന്‍, നേന്ത്രന്‍.

മാമ്പഴക്കാലത്ത് മയില്‍പ്പീലിയന്‍, പ്രിയൂര്‍, മല്‍ഗോവ.

പിന്നെ, കശുവണ്ടി ഉണ്ട, അരിയുണ്ട, എള്ളുണ്ട.

കുരു കുത്തി കളഞ്ഞ് ഉപ്പിട്ട് ഉണക്കിയ വാളന്‍ പുളി..

ഇതൊക്കെ കുട്ടിപട്ടാളത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി മാതൃഭൂമി ആഴ്ച്ചപതിപ്പ് ഒരു കയ്യിലും, പുറം ചൊറിയാനൊരു പേനാകത്തി മറ്റേ കയ്യിലുമായി കലവറക്കു മുന്നിലുള്ള വരാന്തയില്‍ അമ്മൂമ്മ.

ഒരുപാട് ഓര്‍മ്മകള്‍ കലവറ ഉണര്‍ത്തി. സ്വാഗതം.!!

Kala said...

ജേക്കബ്, നന്ദി...
ബിരിയാണി, വീട്ടില്‍ വലിയ ഒരു കലവറ ഉണ്ടായിരുന്നെന്ന് തോന്നുന്നല്ലോ?

ദിവാസ്വപ്നം said...

സ്വാഗതം, കലേ, ഐ മീന്‍, വറേ...

ഫോട്ടോയെടുക്കാന്‍ ടിപ്സ് വല്ലോം വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി കേട്ടോ. ഞാന്‍ സപ്തവര്‍ണ്ണം ചേട്ടനോട് ഈമയിലെഴുതി ചോദിച്ചിട്ട് പുള്ളീ പറയുന്നതൊക്കെ ഇവിടെ വന്ന് പറഞ്ഞ് തരാം.

അപ്പം ഇനി വറയും പൊരിയും തുടങ്ങല്ലേ...കലേ.

Adithyan said...

ഇതുവരെ കണ്ടതൊന്നുമല്ലാരുന്നു ഫോട്ടോ കലേ... ഒരു പുലി ഫോട്ടോകളുമായി ഇറങ്ങാന്‍ പോണു....


ഞാന്‍ ദിവാസ്വപ്നം ചേട്ടനെയാണ്(ചേട്ടന്‍ എന്നത് പ്രത്യേകം നോട്ട് ചെയ്യുക) ഉദ്ദേശിച്ചത്... ഒരു ആഡംബരം ക്യമറ+ലെന്‍സ് ഒക്കെ വാങ്ങി പുള്ളി അര്‍മ്മാദിയ്ക്കാന്‍ പോകുവാ...

അപ്പൊ വന്ന കാര്യം മറന്നു... സ്വാഗതം...

Unknown said...

സ്വാഗതം,
പിന്മൊഴി വഴി വന്നു കേറിയതാ..
സ്വാഗതം!

ബിന്ദു said...

സ്വാഗതം കലേ.. :)

Kala said...

നന്ദി... സപ്തവര്‍ണ്ണത്തിനും ദിവാസ്വപ്നത്തിനും ആദിത്യനും ബിന്ദുവിനും...

ആരെയും മിസ്സ് ചെയ്തില്ലല്ലോ...

Unknown said...

സ്വാഗതം,
ബൂലോഗത്തേയ്ക്ക് ‘കല’ശലായ സ്വാഗതം. പടങ്ങള്‍ വരട്ടേ..

ഇടിവാള്‍ said...
This comment has been removed by a blog administrator.
:: niKk | നിക്ക് :: said...

‘കല’ക്കീട്ട്ണ്ട് കല. സ്വാഗതം :)

കലവറയില്‍ സ്റ്റോക്കുള്ളത് ഇനി എന്തൊക്കെ? പോരട്ടെ പോരട്ടേ...

രാജ് said...

ഒരുപാടു വൈകിയൊരു സ്വാഗതം :)

Kala said...

നന്ദി പെരിങ്ങോടരെ വല്ലപ്പോഴും ഈ വഴിയൊക്കെ വരുക

SunilKumar Elamkulam Muthukurussi said...

കലാജി, ഞങക്ക്ക്ക്‌ ഇവിടെ ചിത്രങളല്ല, ഗുണന ചിഹ്നങള്‍ മാത്രം കാണാം! ഈ.മെയില്‍ ചെയ്യൂ പ്ലീസ്. ശ്രീകുട്ടിയുടെ പ്രഭാഷണങള്‍കൂടെ കേള്‍ക്കട്ടെ.

Ittimalu said...

enik malayalam type cheyyan engine aanennonnu paranju tharamo

Kala said...

ഇട്ടിമാളു, ഇവിടെയൊന്നു പോയി നോക്കൂ...

http://varamozhi.wikia.com/wiki/Help:Contents

Kala said...

സുനില്‍,
അവിടെ ബ്ലോഗറിലെ ഫോട്ടോയ്ക്ക് മാത്രമേ ബ്ലോക്കുള്ളൂ? ഫ്ലിക്കറോ ഗൂഗിള്‍ പേജസോ കാണാന്‍ പറ്റുമോ?

ദിവാസ്വപ്നം said...

ഇട്ടിമാളൂ,
ഇതും കൂടി നോക്കിക്കോളൂ...

http://ashwameedham.blogspot.com/2006/07/blog-post_28.html

Anonymous said...

gOOGLEPAgES MAATHRAM KAAnAN PATUM IPPo. naaLe enthunTaavum ennupaRayaanmEla.
-S-

Ratings